Wednesday 30 September 2015

കോയിക്കോട്ടേ കടപ്പുറത്ത് പെരുനാളിന്റന്ന് -- at Calicut (KOZHIKODE) during EID Al Adhah

കോഴിക്കോടിന്‍റെo ആടത്തെ പെണ്ണുങ്ങളുടേം മൊഞ്ചും മയനും എത്ര പറഞ്ഞാലും തീരൂല്ല 

കോയിക്കോട്ടേ ഹൂറികള് മൈലാഞ്ചീം ഇട്ടു മയ്യെഴുതി അത്തറും പൂശി കോയിക്കോട്ടു അങ്ങാടീലും കടപ്പുറത്തും ഇറങ്ങണ ദിവസാണ് പെരുന്നള്ന്‍റ്ന്ന്.... അന്ന് അറബി കടലിനു പോലും ആത്തറിന്റെ മണാവും 

അങ്ങാടിന്ന് സാധനോം വാങ്ങി നേരെ കടപ്പുറത്ത് പോണം വെള്ളത്തീ കാലാക്കി  പിന്നെ നേരെ പോയി മാങ്ങ ഉപ്പിലിട്ടത്‌ വാങ്ങണം പറ്റിയാ ഐസ് ഒരതീം, പുയ്യാപ്ല എന്ത് കളിയാക്കിയാലും വേണ്ടീല്ല  

കൂട്ട്യേക്ക് എന്തേലും വാങ്ങി കൊടുത്താ ഓര്‍ക്ക്  അത് പഞ്ഞി മുട്ടായായാലും പട്ടായാലും ഓര്ക്കത് സ്വര്‍ഗം കിട്ടിയോലാ, അതിന്റെ  സുഖം ഒന്നും പിന്നെ കിട്ടൂല്ലാ അതൊക്കെയാ  ഒരു കാലം...


അങ്ങനെ സൂര്യന്‍ കടലി ചാടുന്നോളം അവിടെ ഒക്കെ നടക്കണം നാട്ടാരോക്കെ ഇങ്ങനെ ഇറങ്ങീക്കല്ലേ കടലുപോലെ ഇങ്ങട്ടെക്ക് 


കൂട്ട്യോളെ കൂട്ടി പോയ കയ്യിലെ കായ്‌ തീരുന്നെനു ഒരു കണക്കും ഉണ്ടാവില്ല  ഇടങ്ങേറാക്കാനുള്ള എല്ലാ സാനോം ആടെഉണ്ടാവും

പെരുന്നാള്‍ കോടീം ഉടുത്തു അയിലെ അങ്ങനെ നടക്കുന്നെന്റെ സുഖണ്ടല്ല ദുനിയാവില്‍ ഏടെ പോയാലും കിട്ടൂല്ല ട്ടാ




എല്ലാം കഴിഞ്ഞു സൂര്യനെ യാത്രയാക്കി പോവുമ്പോണ്ടല്ല ചങ്കുന്ന് ഒരു പെടപ്പാ ഇനി പുയ്യാപ്ല പോയി വന്നിട്ട് ഇനി എന്നാണാവോ ...

No comments:

Post a Comment